കാസര്‍കോട്: 25 മുതല്‍ പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തിലും പാലക്കാട് ഫോര്‍ട്ട് മൈതാനിലുമായി നടക്കുന്ന അണ്ടര്‍-16 അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ ജില്ലാ ടീമിനെ കാഞ്ഞങ്ങാട് സ്വദേശിയും വെള്ളിക്കോത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയുമായ പ്രണവ് കെ നയിക്കും. ഷാനിദ് ഹുസൈനാണ് ഉപനായകന്‍.
മറ്റു ടീമംഗങ്ങള്‍: മുഹമ്മദ് ഫര്‍ഹാന്‍ എന്‍.എസ്, മൊയ്ദീന്‍ ഫര്‍ദാന്‍, തുഷാര്‍ ബി.കെ, അബ്ദുല്ല ശഹദാന്‍, ആസാദ് കെ.ആര്‍, മെല്‍വിന്‍ മൈക്കള്‍, അഹമ്മദ് അലി കന്‍സ്, മുഹമ്മദ് ഹഫീസ് കണ്ടത്തില്‍, മുഹമ്മദ് അയാന്‍, വൈഷ്ണവ് അനില്‍ കുമാര്‍, സിദ്ധാര്‍ഥ് എം, അമല്‍ കെ.വി, അഖില്‍ ബാബു. ടീം മാനേജര്‍: അന്‍സാര്‍ പള്ളം, കോച്ച്: ശഫീഖ്.