ഉദുമ: പാലക്കുന്ന് കേന്ദ്രീകരിച്ച് സമാന്തര ലോട്ടറിവില്‍പ്പന നടത്തുകയായിരുന്ന വടകര സ്വദേശി പൊലീസ് പിടിയിലായി. വടകര സ്വദേശി നാണു എന്ന നാരായണ(50)നെയാണ് ബേക്കല്‍ എസ്.ഐ പി. അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്.
നാരായണന്‍ പാലക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ റോഡിന് സമീപം പ്രത്യേകം ഷെഡ് കെട്ടി സമാന്തരലോട്ടറി വില്‍പ്പന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ വൈകിട്ട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെയെത്തി നാരായണനെ കസ്റ്റഡിയിലെടുക്കുകയും അനധികൃതലോട്ടറി വില്‍പ്പനയിലൂടെ ഇയാള്‍ക്ക് ലഭിച്ച 1.67 ലക്ഷം രൂപ പിടികൂടുകയുമായിരുന്നു. സര്‍ക്കാര്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ ഈ ഷെഡില്‍ സമാന്തരലോട്ടറി ഇടപാട് നടത്തുകയായിരുന്നു.
ചെറിയ ലോട്ടറി സ്റ്റാള്‍ പോലെയുള്ള സൗകര്യങ്ങള്‍ ഷെഡിലൊരുക്കി നാളിതുവരെ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു നാരായണന്റെ അനധികൃതലോട്ടറി ഇടപാടെന്ന് പൊലീസ് പറഞ്ഞു.