ദേളി: കേരള മുസ്ലിം ചരിത്രവും സംസ്‌ക്കാരവും ആഴത്തിലുള്ള പഠനത്തിനാവശ്യമായ ഒരു ഗവേഷണ കേന്ദ്രം ഷെയ്ഖ് സൈനുദീന്‍ മഖ്ദൂം റിസര്‍ച്ച് സെന്റര്‍ ജാമിഅ സഅദിയ അറബിയയില്‍ തുടങ്ങാന്‍ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഅദിയ്യ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
കേരള മുസ്ലിം നവോഥാന ശില്‍പിയും മുസ്ലിംകള്‍ക്കിടയില്‍ വൈജ്ഞാനിക ഉണര്‍വിനു വഴി കാണിച്ച ഷെയ്ഖ് സൈനുദ്ധീന്‍ മഖ്ദൂം തങ്ങളുടെ നാമധേയത്തില്‍ ആരംഭിക്കുന്ന ഗവേഷണ കേന്ദ്രം കേരള മുസ്ലിം ചരിത്രാന്വേഷണ വഴിയില്‍ ഒരു പുതിയ അദ്ധ്യായമാകും.
കേരളം മുസ്ലിംകളുടെ ചരിത്രവും സംസ്‌കാരവും ഇന്നും വേണ്ടവിധം ക്രോഡീകരിക്കപെടുകയോ അതിനു വേണ്ടിയുള്ള കാര്യമായ ഉദ്യമമോ ഉണ്ടായിട്ടില്ല. വിദ്യാസമ്പന്നരായ പുതു തലമുറക്ക് സ്വന്തം ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച് ആഴത്തിലുള്ള പഠനത്തിന് അവസരമൊരുക്കുകയാണ് റിസര്‍ച്ച് സെന്റര്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത്. കേരള മുസ്ലിം ചരിത്രത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗൗരമായ അന്വേഷണ പഠനങ്ങള്‍ റിസര്‍ച്ച് സെന്ററിനു കീഴില്‍ നടക്കും. ഭാഷ, സാഹിത്യം, സംസ്‌കാരം, കല, സാമ്പത്തികം ഇങ്ങിനെ കേരളത്തിന്റെ സകല മേഖലയിലും മുസ്ലിം സ്വാധീനം പ്രകടമാണ്. ഈ മേഖലയില്‍ നിരന്തര പഠനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.
സെക്രട്ടേറിയറ്റ് യോഗത്തില്‍ എ.പി അബ്്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ഹുസൈന്‍ സഅദി കെ.സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, മുല്ലച്ചേരി അബ്ദുല്‍റഹ്മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍റഹ്മാന്‍ കല്ലായി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.