കുണ്ടംകുഴി: ബേഡഡുക്ക കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ കുണ്ടംകുഴിയില്‍ മീറ്റിംഗ് ഹാളും ആംബുലന്‍സ് സര്‍വ്വീസും പ്രവര്‍ത്തനം തുടങ്ങി. മീറ്റിംഗ് ഹാള്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദും ആംബുലന്‍സ് സര്‍വ്വീസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രനും ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്തംഗം ഇ. പത്മാവതിയും വിവിധ വായനാശാലകള്‍ക്കുള്ള പുസ്തകങ്ങള്‍ സഹകരണ സംഘം പ്ലാനിംഗ് വിഭാഗം അസി. രജിസ്ട്രാര്‍ കെ. മുരളീധരനും വിതരണം ചെയ്തു. മുറ്റത്തെ മുല്ല വായ്പാ പദ്ധതി സഹകരണ സംഘം അസി. രജിസ്ട്രാര്‍ കെ.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഇ. കുഞ്ഞിരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. രമണി, മുന്‍ വൈസ് പ്രസിഡണ്ട് എം. അനന്തന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ. ഗോപാലന്‍, ബാങ്ക് മുന്‍ പ്രസിഡണ്ട് ജയപുരം ദാമോദരന്‍, കെ. രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, പഞ്ചായത്തംഗം ബിജു തായത്ത്, ഓമനാ രവീന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, സദാശിവന്‍ ചേരിപാടി സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് എ. ദാമോദരന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. തമ്പാന്‍ നന്ദിയും പറഞ്ഞു. ആംബുലന്‍സ് സേവനത്തിന് ഫോണ്‍: 9447407102.