കാഞ്ഞങ്ങാട്: ആറ് മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതര സംസ്ഥാനക്കാരിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണില്‍ വെച്ച് കലഹിക്കുന്നതിനിടയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു യുവാവിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിനിടയിലാണ് യുവാവ് കുഞ്ഞിനെ കൊന്നിരുന്നുവെന്നും കാഞ്ഞങ്ങാട്ട് വെച്ചാണ് സംഭവമെന്നും പറഞ്ഞത്. യുവാവ് ഒരു സ്ത്രീയെ പീഡിപ്പിച്ചുവെന്ന് പറഞ്ഞാണ് യുവതികള്‍ തടഞ്ഞുവെച്ചിരുന്നത്. അതേസമയം കുഞ്ഞ് പനിബാധിച്ചാണ് മരിച്ചതെന്ന് കൂട്ടത്തിലുള്ളവര്‍ പറഞ്ഞെങ്കിലും സംശയം ദൂരീകരിക്കാനാണ് കാഞ്ഞങ്ങാട്ട് കൊണ്ടുവന്നത്.