ബന്തിയോട്: ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തോടനുബന്ധിച്ച് നടന്ന മണ്‍കലം പൊട്ടിക്കല്‍ പരിപാടിക്കിടെ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് സ്വദേശികളായ ധീരജ്(22), ധനുഷ് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബന്തിയോട്ടെ ഡി.എം. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ഷിറിയയില്‍ വെച്ചായിരുന്നു അപകടം.
ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ഷിറിയയില്‍ നടന്ന പരിപാടിക്കിടെ തൂണില്‍ കെട്ടിയ മണ്‍കുടം പൊട്ടിക്കുന്നതിനിടെയാണ് വീണ് ധീരജിനും ധനുഷിനും പരിക്കേറ്റത്.