തളങ്കര: അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. തളങ്കര ബാങ്കോട് സീനത്ത് നഗറിലെ തസ്ലീമ മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യ ഹസീന (33)യാണ് മരിച്ചത്. സന്തോഷ് നഗര്‍ കുഞ്ഞിക്കാനം ഹൗസിലെ അബ്ദുല്ലയുടെയും മറിയംബിയുടെ യും മകളാണ്. ഒരു വര്‍ഷത്തോളമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. ഏക മകന്‍ അഹ്മദ് ഷാഹിദ് (14). സഹോദരങ്ങള്‍: ശിഹാബ്, സാബിത്ത്, താഹിറ, റംസീന. മയ്യത്ത് ഇന്ന് രാവിലെ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.