പൊയിനാച്ചി: മുംബൈയില്‍ വ്യാപാരിയായ പരവനടുക്കം സ്വദേശി പനിയെ തുടര്‍ന്ന് മരിച്ചു.
പരവനടുക്കം തായന്നൂര്‍ ബായിക്കര വീട്ടിലെ കെ. ജയരാജ് (44) ആണ് മരിച്ചത്. മുംബൈ ബാസിയില്‍ വ്യാപാരിയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിക്കണ്ണന്‍ നായരുടേയും കരിച്ചേരി രോഹിണി അമ്മയുടേയും മകനാണ്.
ഭാര്യമാര്‍: പുഷ്പ, പരേതയായ ഗീത. മക്കള്‍: ജ്യോതിക രാജ്, ദേവിക രാജ്. സഹോദരങ്ങള്‍: ജയചന്ദ്രന്‍, ബാബുരാജ്, രാജന്‍, ശ്രീജ, ബേബി, പ്രിയരാജ്, പരേതനായ ശിവരാജ്.