കാഞ്ഞങ്ങാട്: മഴക്കെടുതി മൂലം പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും നഷ്ടപ്പെട്ട എല്ലാ കൂട്ടുകാര്‍ക്കും പാഠപുസ്തകമൊഴികെയുള്ള പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന ‘പുസ്തകസഞ്ചി’ പദ്ധതിയിലേക്ക് അപേക്ഷ അയക്കാനുള്ള തീയതി 31 വരെ നീട്ടി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും കുട്ടികള്‍ സ്‌കൂളിലെത്തിയതിനു ശേഷമുള്ള കണക്ക് കൂടി ഉള്‍പ്പെടുത്തുന്നതിനാണ് സമയം ദീര്‍ഘിപ്പിച്ചത്.
എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണനും അബുദാബി പ്രൈവറ്റ് ഇന്റര്‍ നാഷണല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ വി.സുരേഷുമാണ് കാലവര്‍ഷം നഷ്ടം വരുത്തിയ കേരളത്തിലെ പതിനാല് ജില്ലകളിലെയും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ‘പുസ്തകസഞ്ചി ‘ പദ്ധതി നടപ്പിലാക്കുന്നത്. നോട്ടുപുസ്തകങ്ങള്‍ക്ക് പുറമെ ബാഗുകളും മറ്റെല്ലാ പഠന സാമഗ്രികളും ഈ പദ്ധതിയിലൂടെ ലഭിക്കും.
അര്‍ഹരായ വിദ്യാര്‍ഥികള്‍ രക്ഷിതാവും സ്‌കൂള്‍-കോളേജ് മേധാവികളും തദ്ദേശ സ്വയംഭരണ പ്രതിനിധികളും ഒപ്പിട്ട അപേക്ഷാ ഫോറം മെയില്‍ വഴിയോ വാട്‌സ് അപ് വഴിയോ തപാല്‍ വഴിയോ 31നകം സമര്‍പ്പിക്കണം. ഫോണ്‍: 9447394587.