ന്യൂഡല്‍ഹി: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കാന്‍ ബംഗാളിലെ കോണ്‍ഗ്രസ് ഘടകത്തിന് എ.ഐ.സി.സി ഇടക്കാല പ്രസിഡണ്ട് സോണിയാ ഗാന്ധി അനുമതി നല്‍കി. അതേ സമയം സി.പി.എം. നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ തവണയും സഖ്യം നീക്കം നടത്തിയിരുന്നെങ്കിലും അവസാന നിമിഷം സി.പി.എം. പിന്മാറിയതിനെ തുടര്‍ന്നാണ് സഖ്യം ഒഴിവായത്.
ബംഗാളിലെ ബി.ജെ.പി.യുടെ വളര്‍ച്ച തടയാന്‍ മറ്റ് വഴികളില്ലെന്നാണ് ബംഗാള്‍ പി.സി.സി. പ്രസിഡണ്ട് സുമന്‍ മിത്ര പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുമായി സുമന്‍മിത്ര സംസാരിച്ചിരുന്നു. സഖ്യത്തിന് ഇടതു പക്ഷം അനുകൂല നിലപാടെടുത്താല്‍ മുന്നോട്ട് പോകാന്‍ ബംഗാള്‍ പി.സി.സി. അധ്യക്ഷന്‍ അനുമതി നല്‍കിയിരുന്നു. ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം ഇടതു പക്ഷവുമായി സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയതായും സൂചനയുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായി സോണിയാ ഗാന്ധിക്ക് ഊഷ്മളമായ ബന്ധമുണ്ടെങ്കിലും സഖ്യത്തിന് ഇടതു പക്ഷത്തെയാണ് കോണ്‍ഗ്രസ് സമീപിക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പ് മമതാ ബാനര്‍ജിക്കെതിരെ ആയിരിക്കുമെന്നും അതിനാല്‍ ബി.ജെ.പിയുടെ പേര് പറഞ്ഞ് അവരുമായി കൈകോര്‍ക്കാനാവില്ലെന്നും സുമന്‍ പറഞ്ഞു.