ആലൂര്‍: പുതുക്കിപ്പണിത, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂര്‍ ഹൈദ്രോസ് ജുമാമസ്ജിദ് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ല്യാര്‍ ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്തു.
കെ.സി ആറ്റക്കോയ തങ്ങള്‍ ആലൂരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ ആലൂര്‍ ജുമാമസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ആലൂര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എ.ടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിഹാജി ബേക്കല്‍, അബ്ദുല്‍റഹ്മാന്‍ ഹാജി പെരിയ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അബ്ദുല്ല ഹാജി, ടി.എ അബ്ദുല്‍ ഖാദര്‍, അല്‍താഫ് ഹിമമി, അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍, ഇസ്മായില്‍ മുസ്ല്യാര്‍, കടവില്‍ ബഷീര്‍, എ.കെ അബ്ബാസ്, അപ്പോളോ അബ്ദുല്ല, അസീസ് എം.എ, ഇസ്മായില്‍ മാസ്റ്റര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദര്‍ കോളോട്ട് നന്ദി പറഞ്ഞു.