കാഞ്ഞങ്ങാട്: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയിംസ് പന്തമാക്കലിന്റെ സഹോദരന്‍ ടി.എ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് കേസ്. വര്‍ഗീസിന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഉണ്ണിത്താന്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.