ചട്ടഞ്ചാല്‍: അപകടഭീഷണിയുയര്‍ത്തുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം നന്നാക്കാന്‍ ഇനിയും നടപടികളുണ്ടായില്ല. ചട്ടഞ്ചാലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് ഏറെ നാളായെങ്കിലും പ്രശ്‌നപരിഹാരത്തിന് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. മേല്‍ച്ചുമരിലും വശങ്ങളിലും വിള്ളലുകള്‍ വീണ നിലയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. കോണ്‍ക്രീറ്റ് ഇളകിവീണുകൊണ്ടിരിക്കുകയാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ ദിവസവും ബസ് കാത്തുനില്‍ക്കുന്ന വെയ്റ്റിംഗ് ഷെല്‍ട്ടര്‍ സുരക്ഷിതമല്ലെന്ന് വ്യക്തമായതോടെ യാത്രക്കാര്‍ ഇപ്പോള്‍ പുറത്താണ് ബസ് കാത്തുനില്‍ക്കുന്നത്. വെയിലും മഴയുമേറ്റ് പുറത്ത് ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയ്ക്ക് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന വിമര്‍ശനം ശക്തമാണ്.
അപകടാവസ്ഥ അറിയാതെ വെയ്റ്റിംഗ് ഷെഡില്‍ ആളുകള്‍ കയറുന്നത് ഒഴിവാക്കിന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് കാത്തിരിപ്പ് കേന്ദ്രത്തിന് ചുറ്റും നാട കെട്ടിയിട്ടുണ്ട്. അകത്ത് കയറിയില്ലെങ്കില്‍ കൂടിയും ബസ് കാത്തിപ്പ് കേന്ദ്രം തകര്‍ന്നാല്‍ സമീപത്തുകൂടി നടന്നുപോകുന്നവര്‍ പോലും അപകടത്തില്‍ പെടാനുള്ള സാധ്യതയേറെയാണ്.