ഉദുമ: ബൈക്കിൽ നിന്ന് തെറിച്ച് വീണ് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ചിത്താരി കടപ്പുറത്തെ കുമാരന്റെയും നാരായണ്ണിയുടെയും മകൻ സച്ചിനാ (19)ണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ചേറ്റുകുണ്ടിന് സമീപം ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്ന വളവിലാണ് അപകടം.
പാലക്കുന്നിൽ നിന്ന് ബൈക്കിൽ വരുമ്പോൾ പിറകിലിരുന്ന സച്ചിൻ തെറിച്ചു വീഴുകയായിരുന്നു. ഉടൻ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലു മരിച്ചു. ബേക്കൽ പോലീസ് കേസ്സെടുത്തു.