മൊഗ്രാല്‍: കര്‍മ്മ വീഥിയില്‍ വിജയം കൈവരിച്ച് വിടപറഞ്ഞ വിജ്ഞാന ദാഹിയാണ് എം.എ ഖാസിം മുസ്ലിയാര്‍ എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍റഹ്മാന്‍ മൗലവി അഭിപ്രായപ്പെട്ടു. എസ്.കെ.എസ്. എസ്.എഫ് മൊഗ്രാല്‍ ടൗണ്‍ യൂണിറ്റ് ബിസ്മില്ലാ കോംപ്ലക്‌സില്‍ നടത്തിയ അനുസ്മരണ-പ്രാര്‍ത്ഥന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യു.എം. ഉസ്താദ്. മൊഗ്രാല്‍ ചളിയങ്കോട് മസ്ജിദ് ഖത്തീബ് അഷ്‌റഫ് ഫൈസി ദേലംപാടി പ്രാര്‍ത്ഥന നടത്തി. അനസ് കടവത്ത് സ്വാഗതം പറഞ്ഞു. അബ്ദുല്‍ സലാം വാഫി വാവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ അല്‍ ഹാദി റബ്ബാനി കുന്നുങ്കൈ പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി. കബീര്‍ ഫൈസി പെരിങ്കടി, ബി.വി.എ ഹമീദ് മൗലവി, ഹുസൈന്‍ മുസ്ലിയാര്‍, റിയാസ് പേരാല്‍, വി.പി.എ ഖാദര്‍, ടി.എം ശുഹൈബ്, റിയാസ് കരീം, ചന്ദ്രിക മുഹമ്മദ് കുഞ്ഞി, ഇര്‍ഷാദ് മൊഗ്രാല്‍, അന്‍വര്‍ മാസ്റ്റര്‍, അമീന്‍ യു.എം, ജംഷീര്‍ മൊഗ്രാല്‍, ബദറുദ്ദീന്‍ ഗല്ലി, സി.എച്ച് ഖാദര്‍, സമാന്‍ മീലാദ് നഗര്‍ സംബന്ധിച്ചു. ആഷിക് മൊഗ്രാല്‍ നന്ദി പറഞ്ഞു.