വിദ്യാനഗര്‍: നാടക, മിമിക്രി കലാകാരന്‍ വിദ്യാനഗര്‍ എരുതുംകടവ് കുണ്ടന്നൂരില്‍ താമസിച്ചുവരികയായിരുന്ന കൊച്ചിന്‍ റഹ്മാന്‍ എന്ന അബ്ദുല്‍ റഹ്മാന്‍ (60)അന്തരിച്ചു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയാണ്. സി.പി.എം വിദ്യാനഗര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. 25 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി സ്ഥിരതാമസമാക്കിയ അബ്ദുല്‍ റഹ്മാന്‍ എല്‍.ഐ.സി ഏജന്റും മുന്‍ ഫാബ്രിക്കേഷന്‍ തൊഴിലാളിയുമായിരുന്നു. കലാകാരന്‍ എന്ന നിലയില്‍ കാസര്‍കോട് നടക്കുന്ന വിവിധ കലാപരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. നാട്ടക്, സവാക്ക്, കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി തുടങ്ങിയവയുടെ പരിപാടികളിലും അബ്ദുല്‍ റഹ്മാന്റെ സാന്നിധ്യം ഉണ്ടായിരുന്നു. നാട്ടില്‍ സ്വന്തമായി നാടക ട്രൂപ്പും നടത്തിയിരുന്നു. പൊതു ജന സംരംഭത്തോടെ ഒരു സിനിമയുടെ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഏതാനും നാളുകള്‍ക്ക് മുമ്പ് അസുഖം ബാധിച്ച് ചികിത്സയിലായത്. ഭാര്യ: റസിയ. മകള്‍: റഷീദ. മരുമകന്‍. രാജു.