ബന്തിയോട്: തൃശൂര്‍ സ്വദേശിയായ കല്ലുകെട്ട് മേസ്ത്രിയെ ബന്തിയോട്ടെ കെട്ടിടത്തിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിയും ചേവാറില്‍ താമസക്കാരനുമായ ദിലീപി(47)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ബന്തിയോട് ടൗണിലെ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ടെറസിലാണ് മൃതദേഹം കണ്ടത്. ഇരുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായത്. ഹൃദയാഘാതംമൂലം മരിച്ചതാകുമെന്നാണ് സംശയിക്കുന്നത്. കുമ്പള പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.