കാസര്‍കോട്: അഖിലേന്ത്യാ അദ്ധ്യക്ഷ പദവി പോലും ഏറ്റെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്ത പാര്‍ട്ടിയായി ഭാരതത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധപതിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശി ആരംഭിച്ച കോണ്‍ഗ്രസ് പ്രസ്ഥാനം ഒരു വിദേശിയില്‍ തന്നെ അസ്തമിക്കുന്ന കാഴ്ചയാണ് കാണുന്നത്-കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. മാഫിയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മാറിമാറി വന്ന ഇടത് വലത് മുന്നണികള്‍ പാരിസ്ഥിതികഘടന പരിഗണിക്കാതെ ക്വാറികള്‍ക്ക് അനുമതി നല്‍കിയതാണ് ഉരുള്‍പ്പൊട്ടലിന് ഇടയാക്കിയത്-കൃഷ്ണദാസ് ആരോപിച്ചു.
ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി. നായക്, എം.ഗണേഷ്, കെ.രഞ്ജിത്ത്, കൂ.വൈ. സുരേഷ്, രവീശതന്ത്രി കുണ്ടാര്‍, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, പി.സുരേഷ്‌കുമാര്‍ ഷെട്ടി, എ.വേലായുധന്‍ സംസാരിച്ചു.