തളങ്കര: ഉന്നത വിദ്യാഭ്യാസം നേടിയ പ്രതിഭകളെ ബ്ലൈസ് തളങ്കര ആദരിച്ചു. എം.ബി.ബി.എസ്. ബിരുദം നേടിയ സഹീല്‍ അസ്‌ലം, സുബൈര്‍ ഇബ്രാഹിം, എഞ്ചിനീയറിംഗ് ബിരുദം നേടിയ മുഹമ്മദ് അസ്ലം എം.കെ., എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സൈനുല്‍ ആബിദ്, ഉന്നത മാര്‍ക്ക് നേടിയ ഫാത്തിമ അസ്ഫിന്‍, ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി 3-ാം റാങ്ക് നേടിയ അഹമദ് ഷാഹിദ്, അബുദാബിയില്‍ നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മികവ് കാട്ടിയ അബ്ദുല്‍ റഹിമാന്‍ സദാദ് കോളിയാട്, സമസ്ത പൊതു പരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ ടോപ് പ്ലസ് നേടിയ ഫാത്തിമ ഹനാന്‍ എന്നിവരെയാണ് ആദരിച്ചത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘടനം ചെയ്തു. നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. പ്രതിഭകള്‍ക്കുള്ള ഉപഹാരം എന്‍.എ. നെല്ലിക്കുന്ന്, അസ്‌ലം പടിഞ്ഞാര്‍, ലുക്മാനുല്‍ ഹകീം, സലീം തളങ്കര, ശരീഫ് കോളിയാട് എന്നിവര്‍ വിതരണം ചെയ്തു. ഹസ്സന്‍ പതിക്കുന്നില്‍ പ്രതിഭകളെ പരിചയപെടുത്തി. ജാഫര്‍ കുന്നില്‍, അബ്ദുല്‍ കാദര്‍ ഉമ്പു, ഖലീല്‍ പോകോ, നിബ്രാസ്, റിയാസ് ആശാരി, സവാദ് ചാബു, ഇല്ലു വെല്‍വിസര്‍ പ്രസംഗിച്ചു. സിദ്ദിഖ് ചക്കര സ്വാഗതവും സുബൈര്‍ യു.എ. നന്ദിയും പറഞ്ഞു.