പാലക്കുന്ന്: നീന്തല്‍ പഠിക്കാന്‍ കുട്ടികള്‍ കൂട്ടത്തോടെ തെക്കേക്കരയില്‍ എത്തി. നാല്‍പ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പള്ളം വിക്ടറി ആര്‍ട്‌സ് ആന്റ്‌സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ തെക്കേക്കരയിലെ ചെണ്ടക്കുളത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമിട്ടത്.
പ്രായ ലിംഗ ഭദമന്യേ ഏവര്‍ക്കും നീന്തല്‍ പഠിക്കാമെങ്കിലും മുഖ്യമായും വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ഈ പരിശീലനം. നീന്തല്‍ താരം സൈഫുദ്ദീനാണ് പരിശീലകന്‍. കുളക്കരയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പള്ളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദാലി, വാര്‍ഡ്അംഗം പ്രഭാകരന്‍ തെക്കേക്കര, പി.കുഞ്ഞിരാമന്‍, മുരളി പള്ളം, പി.പി.ശ്രീധരന്‍, പി.വി.കൃഷ്ണന്‍ പ്രസംഗിച്ചു. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ പരിശീലനം തുടരും. ആദ്യ ദിവസം തന്നെ നൂറോളം കുട്ടികള്‍ നീന്തല്‍ പരിശീലത്തിനായി ചെണ്ടക്കുളത്തിലെത്തി. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.