കാസര്‍കോട്: 2019-2021 പ്രവര്‍ത്തന കാലത്തേക്കുള്ള ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ടായി വി.എന്‍ ഹാരിസിനെയും സെക്രട്ടറിയായി അഷ്‌റഫ് ബായാറിനെയും ബഷീര്‍ ശിവപുരത്തെ വൈസ് പ്രസിഡന്റായും ബി.കെ മുഹമ്മദ് കുഞ്ഞിയെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി സി.എ മൊയ്തീന്‍ കുഞ്ഞി (പൊതു സമൂഹം), കെ.എം ഷാഫി (ഇസ്‌ലാമിക സമൂഹം), ബി.കെ. മുഹമ്മദ് കുഞ്ഞി (പി.ആര്‍ ആന്റ് മീഡിയ), കെ.പി ഖലീലു റഹ്മാന്‍ നദ്‌വി (ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍), പി.എസ് അബ്ദുല്ല കുഞ്ഞി (ജനസേവനം), കെ.ഐ അബ്ദുല്‍ ലത്തീഫ് (മലര്‍വാടി), പി.എം.കെ നൗഷാദ് (ടീന്‍ ഇന്ത്യ), വി.സി ഇഖ്ബാല്‍ മാസ്റ്റര്‍ (വിദ്യാഭ്യാസം), ബി.എം മുഹമ്മദ് കുഞ്ഞി (മസ്ജിദ് കൗണ്‍സില്‍), അഷ്‌റഫ് ബായാര്‍ (പ്രവാസി) എന്നിവരെ തിരഞ്ഞെടുത്തു.
ഏരിയ പ്രസിഡന്റുമാര്‍: കെ.കെ. ഇസ്മായില്‍ (കുമ്പള), അബ്ദുല്‍ സലാം എരുതുംകടവ് (കാസര്‍കോട്), പി.എ മൊയ്തു (കാഞ്ഞങ്ങാട്), ബഷീര്‍ ശിവപുരം (തൃക്കരിപ്പൂര്‍). എം.എച്ച് സീതി, ഇസ്മായില്‍ പള്ളിക്കര, സി.എച്ച് മുത്തലിബ്, മൊയ്തു ഇരിയ, ശഫീഖ് നസ്‌റുല്ല എന്നിവരെ ജില്ലാ സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദലി, സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഹക്കീം നദ്‌വി എന്നിവര്‍ നേതൃത്വം നല്‍കി. കെ.മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു.