കാസര്‍കോട്: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തെന്ന പരാതിയില്‍ കാസര്‍കോട് മുളിയാര്‍ സ്വദേശിക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മുളിയാര്‍ നെല്ലിക്കട്ടയിലെ അജ്മലിനെ(28) തിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അജ്മല്‍ അടുപ്പത്തിലായിരുന്നു. പിന്നീട് വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടിയെ ധര്‍മ്മശാലയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.