ബദിയടുക്ക: സ്വകാര്യ വ്യക്തി പാതയോരം കയ്യേറി കൃഷി ചെയ്തത് മൂലം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കടമന-മാടത്തടുക്ക-ബദിയടുക്ക റോഡിലെ മാടത്തടുക്കയിലാണ് സ്വകാര്യ വ്യക്തി റോഡ് കയ്യേറി പച്ചക്കറി കൃഷിചെയ്തത്.
ബദിയടുക്ക-പെര്‍ള റൂട്ടിലെ കരിമ്പിലയില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ചെറു വാഹനങ്ങള്‍ കടമന-മാടത്തടുക്ക റോഡിലൂടെയാണ് പെര്‍ളയിലെത്തുന്നത്. ഇടുങ്ങിയ റോഡായത് കൊണ്ട് ഇരുദിശകളില്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകുവാനുള്ള സ്ഥലവും ഇവിടെയില്ല. അതിനിടെയാണ് സ്വകാര്യ വ്യക്തി പാതയോരം കയ്യേറി കൃഷിയിറക്കിയത്. ഇത് വാഹനങ്ങള്‍ കടന്ന് പോകുവാന്‍ തടസ്സമാകുന്നു. പാതയോരത്ത് നിന്ന് മാറി മാത്രമെ ഏതൊരു പ്രവൃത്തിയും നടത്താന്‍ പാടുള്ളുവെന്ന ചട്ടം നിലനില്‍ക്കെയാണ് പാതയോരം കയ്യേറി കൃഷിയിറക്കിയത്. ഇതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.