ആലംപാടി: ആലംപാടി ജമാഅത്ത് മുന്‍ ട്രഷററും നാഷണല്‍ ലീഗ് ആലംപാടി ശാഖ കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടുമായിരുന്ന പൊയ്യയില്‍ മുഹമ്മദ് ഹാജി(80)അന്തരിച്ചു. ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിരുന്നു. പരേതനായ പൊയ്യയില്‍ ഇബ്രാഹിം ഹാജിയുടെ മകനാണ്. ഭാര്യ: മറിയുമ്മ, മക്കള്‍: അബ്ദുല്ല, മൊയ്തീന്‍ കുട്ടി, ഇബ്രാഹിം, അബൂബക്കര്‍, നിസാര്‍, ഖദീജ, സമീറ, നസീമ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുസ്തഫ, അബൂബക്കര്‍, സുഹ്‌റ, അന്നത്ത്, തസ്‌രീഫ, ജസീല, അഷ്ഫാന.