കാഞ്ഞങ്ങാട്: പള്ളി വികാരിയുടെ പേര് പറഞ്ഞ് പണപ്പിരിവ് സ്ഥിരമാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്തു വിട്ടു. ബളാല്‍ സ്വദേശിയാണ് പണപ്പിരിവ് നടത്തിയത്. അസുഖബാധിതരെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഫോണില്‍ വിളിച്ച് ആളെ വിടുന്നുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് പണപ്പിരിവ്. പള്ളി വികാരിക്ക് വേണ്ടിയാണ് വിളിച്ചതെന്നും പറയും. ഒരു വസ്ത്ര വ്യാപാരിയെയും വിളിച്ചിരുന്നു. എന്നാല്‍ കാര്യം ശരിയാണോയെന്നറിയാന്‍ പള്ളിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. നേരത്തെ കാഞ്ഞങ്ങാട്ടെ ഒരു ഡിന്നര്‍ സെറ്റ് സ്ഥാപനത്തില്‍ നിന്നും ജനറേറ്റര്‍ കൊണ്ട് പോയി വില്‍ക്കാന്‍ ശ്രമിച്ചതും ഇതേ യുവാവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.