കാസര്‍കോട്: കുട്ടിയെയും കൊണ്ട് ജനറല്‍ ആശുപത്രിയിലെത്തിയ ദമ്പതികളെ തള്ളിയിടുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്ന പനയാല്‍ പെരിയടുക്കത്തെ റാഷിദിന്റെ ഭാര്യ റംസീനയുടെ പരാതിയില്‍ ജനറല്‍ ആസ്പത്രിയിലെ ഡോ. അരുണ്‍ റാമിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. 20ന് ഉച്ചയ്ക്ക് ആസ്പത്രിയില്‍ വെച്ചാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.