ഉപ്പള: ഉപ്പളയില്‍ കവര്‍ച്ചാ ഭീതി ഒഴിയുന്നില്ല. മീന്‍ വില്‍പ്പനക്കാരിയുടെ അരലക്ഷം രൂപ കവര്‍ന്നു. ഉപ്പളയിലെ മീന്‍ വില്‍പ്പനക്കാരിയും ഐല മൈതാനത്തിന് സമീപത്തെ ശ്രീധരന്റെ ഭാര്യയുമായ സാവിത്രിയുടെ പണമാണ് കവര്‍ന്നത്. സാവിത്രി മീന്‍ വില്‍ക്കുന്ന സ്ഥലത്തുള്ള തൂണില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച അരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. രണ്ട് മാസം മുമ്പും സാവിത്രിയുടെ പണം ഇതേ രീതിയില്‍ നഷ്ടപ്പെട്ടിരുന്നു. മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷിച്ച് വരികയാണ്. ഉപ്പളയിലും പരിസരങ്ങളിലും പോക്കറ്റടിയും പിടിച്ചുപറിയും പെരുകിയത് വ്യാപാരികള്‍ അടക്കമുള്ളവരെ ഭീതിയിലാക്കിയിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് ബസ് യാത്രക്കാരന്റെ ട്രൗസറിന്റെ കീശ മുറിച്ച് 29,000 രൂപ കവര്‍ന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തിലേറെ പേരാണ് പോക്കറ്റടിക്ക് ഇരയായത്.