കാസര്‍കോട്: കുടുംബ സംഗമത്തില്‍ പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടി തളങ്കരയിലെ മര്‍ഹൂം അബ്ദുറഹ്മാന്‍-മറിയുമ്മ കുടുംബം വേറിട്ട മാതൃകയായി. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കുടുംബ സംഗമത്തില്‍ വസ്ത്രങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ ശേഖരിച്ചു. ഇവ കാസര്‍കോടിന് ഒരിടം അംഗം മുഹമ്മദ് വാസിലിന് കൈമാറി. വിവിധ കലാപരിപാടികളും അരങ്ങേറി. പ്രബന്ധ രചനാ മത്സരവും ചിത്രരചനാ മത്സരവും സംഗമത്തിന്റെ ഭാഗമായി നടത്തിയിരുന്നു. ഗഫൂര്‍ തളങ്കര അധ്യക്ഷതവഹിച്ചു.
മജീദ് എസ്.പി. നഗര്‍ ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയവരെ ആദരിച്ചു. ലോഗോ പ്രദര്‍ശനം അസീസ് ചെങ്കള നിര്‍വ്വഹിച്ചു. കുടുംബ ഡയറി ഷാഫി കുന്നില്‍, അബ്ദുറഹ്മാന്‍ പടിഞ്ഞാര്‍, ഫസലുറഹ്മാന്‍ ചെമ്മനാട് എന്നിവര്‍ക്ക് കൈമാറി. അബ്ദുറഹ്മാന്‍ ചുരി, കമാല്‍ കോപ്പ, മന്‍സൂര്‍ ചുരി, മഹ്മൂദ് ചെമനാട്, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, അബ്ദുല്‍കരീം ചൂരി സംസാരിച്ചു. അബൂബക്കര്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഖലീല്‍ കോപ്പ നന്ദി പറഞ്ഞു. ഉള്‍ഫത് നുസ്രിന്‍ പരിപാടി നിയന്ത്രിച്ചു.