പൊയിനാച്ചി: പേമാരിയും ഉരുള്‍പൊട്ടലും ദുരിതം വിതച്ച വയനാട്ടില്‍ കാസര്‍കോട് മോഹന്‍ലാല്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി.
മാനന്തവാടിക്കടുത്ത് തവഞ്ഞാല്‍ പഞ്ചായത്തിലെ ദുരിതബാധിതരായ അമ്പത് കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകള്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജന്‍ കെ. പൊയിനാച്ചിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. അരി, പഞ്ചസാര, പേസ്റ്റ്, സോപ്പ്, ബിസ്‌ക്കറ്റ് തുടങ്ങിയവയടങ്ങിയ കിറ്റുകളാണ് നല്‍കിയത്.
തവഞ്ഞാല്‍ പഞ്ചായത്ത് അംഗങ്ങളായ സുരേഷ്, ബാബു, പ്രസാദ് നേതൃത്വം നല്‍കി. മോഹന്‍ലാല്‍ ഫാന്‍സ് ജില്ലാ പ്രസിഡണ്ട് രാജേഷ് എ, കാഞ്ഞങ്ങാട് യൂണിറ്റ് ഭാരവാഹികളായ പ്രസന്നന്‍, ശശി, ശൈലേഷ് മുണ്ടോള്‍, രാജേഷ് കാഞ്ഞങ്ങാട്, ഫാന്‍സ് അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി ഷിജിത്ത് മാനന്തവാടി, അനു ലാല്‍ സംബന്ധിച്ചു.