പാലക്കുന്ന്: പ്രളയം നാശം വിതച്ച കുടകിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമായി പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിലെയുംകോളേജുകളിലെയും കുട്ടികള്‍ വിവിധ കോപ്പുകളുമായെത്തി വിതരണം നടത്തി. ഗ്രീന്‍വുഡ്‌സ് മാനേജ്‌മെന്റിന്റെ കീഴിലെ സ്‌കൂള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, അഫ്‌സല്‍ ഉലമ വുമണ്‍സ് കോളേജ്, വാഫിയ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ കോപ്പുകളുമായാണ് അമ്പതോളം കുട്ടികള്‍ സ്‌കൂള്‍ ബസ്സില്‍ കുടകിലെ സിദ്ധാപുര, നെല്ലിഹുഡികേരി, ഗുഡെഹുസുര്‍, ഗരാടിഗോഡു എന്നിവിടങ്ങളില്‍ ഗ്രാമീണ ജനതയ്ക്കു ആശ്വാസമായി കിലോമീറ്ററുകള്‍ യാത്രചെയ്ത് എത്തിയത്. നേരത്തേ ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ ചെയര്‍മാന്‍ അസിസ്ഹാജി അക്കരെ ഫഌഗ് ഓഫ് ചെയ്തു. മാനേജ്‌മെന്റും പി.ടി.എയും നേതൃത്വം നല്‍കി.