കുണ്ടംകുഴി: കുണ്ടംകുഴി ഗവ. ഹൈസ്‌കൂളിന്റെ 1986 വര്‍ഷത്തെ എസ്.എസ്.എല്‍.സി. സി ബാച്ച് കൂട്ടായ്മയായ ബാല്യം@86 ന്റെ കുടുംബ സംഗമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.
ബാല്യം@86 കൂട്ടായ്മയുടെ പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ അക്ഷയയുടെ അധ്യക്ഷതയില്‍ കുടുംബ സംഗമം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്‍ ഉദ്ഘാടന ചെയ്തു. ജോയിന്‍ സെക്രട്ടറി രത്‌നാകരന്‍ അമ്മന്‍കൊട സ്വാഗതവും ജനറല്‍സെക്രട്ടറി രാമകൃഷ്ണന്‍ ബേഡകം റിപ്പോര്‍ട്ടും അവരിപ്പിച്ചു. മറായ രത്‌നാകരന്‍ മലാങ്കാടിന്റെയും മോഹന്‍ മുന്നാടിന്റെയും നേതൃത്വത്തില്‍ 86ലെ കുണ്ടംകുഴി സ്‌കൂളിലെ അധ്യാപകന്മാരെ ആദരിക്കുകയും ജോയിന്റ് സെക്രട്ടറി ജയപ്രസദിന്റെയും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ കൂട്ടായ്മയില്‍ ഉള്ള അംഗങ്ങളുടെ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളായ മക്കളെ അനുമോദിക്കുകയും ചെയ്തു.
യോഗത്തില്‍ സ്‌കൂളിനുള്ള സഹായം വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ പി.ടി.എ പ്രസിഡണ്ട് രഘുനാഥന് കൈമാറി. ബാല്യം@86മെമ്പറും പ്രശസ്ത എഴുത്തുകാരനുമായ സന്തോഷ് എച്ചിക്കാനത്തെ സഹപാഠികള്‍ക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ട് സി.ഐ ആദരിച്ചു. ട്രഷര്‍ രാജന്‍ ചൊട്ട നന്ദി പറഞ്ഞു.