കുമ്പള: കുമ്പള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഭിക്ഷാടകര്‍ തമ്പടിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഒരാഴ്ചയോളമായി ഭിക്ഷാടകസംഘത്തില്‍പ്പെട്ട സ്ത്രീയും ഇരുകാലുകളും നഷ്ടപ്പെട്ട പുരുഷനും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ തങ്ങിയിരിക്കുകയാണ്. പുരുഷനെ നിലത്ത് കിടത്തി സ്ത്രീയാണ് യാത്രക്കാരോട് ഭിക്ഷ യാചിക്കുന്നത്. കാലുകള്‍ നഷ്ടപ്പെട്ട പുരുഷന്‍ ഇവിടെ തന്നെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. യാത്രക്കാര്‍ക്ക് ഇക്കാരണത്താല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വിശ്രമിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
ഭിക്ഷാടകരുടെ ബാഗും വസ്ത്രങ്ങളും സൂക്ഷിക്കുന്നത് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ തന്നെയാണ്. ദിനംപ്രതി വിദ്യാര്‍ത്ഥികളുള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന കേന്ദ്രമായതിനാല്‍ ഭിക്ഷാടകരുടെ സ്ഥിരവാസം വലിയ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.