തുഗ്‌ബ സനയ്യയിലുള്ള യാസർ അൽഅമ്രി വർക്ക്‌ഷോപ്പിൽ വെച്ച്, സനയ്യ യൂണിറ്റ് പ്രസിഡന്റ് സന്തോഷിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗം, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്‌ഘാടനം ചെയ്തു. സൗദി അറേബ്യയിലെ തൊഴിൽ, വിസ, പ്രവാസം എന്നിവയെ സംബന്ധിച്ച വിവിധ നിയമങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായ ക്‌ളാസ്സ് എടുത്തു.
നവയുഗം തുഗ്‌ബ മേഖല സെക്രെട്ടറിയും, നോർക്ക ഹെൽപ്പ്ഡെസ്ക്ക് കൺവീനറുമായ ദാസൻ രാഘവൻ, നോർക്ക തിരിച്ചറിയൽ കാർഡ്, പ്രവാസി ക്ഷേമനിധി അംഗത്വം, കേരള സംസ്ഥാന സർക്കാർ നടപ്പാക്കികൊണ്ടിരിയ്ക്കുന്ന വിവിധ പ്രവാസി ക്ഷേമപദ്ധതികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. നോർക്ക ക്ഷേമനിധിയെക്കുറിച്ചും, മറ്റു പദ്ധതികളെക്കുറിച്ചും ഒട്ടേറെ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ ചില തത്പരകക്ഷികൾ പരത്തുവാൻ ശ്രമിയ്ക്കുന്നുണ്ടെന്നും, പ്രവാസികൾ അത്തരം തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരിയായ വിവരങ്ങൾക്ക് നോർക്ക ഓഫിസുമായി നേരിട്ടോ, ദീർഘകാലമായി നോർക്കയുമായി സഹകരിച്ചു പ്രവർത്തിയ്ക്കുന്ന നവയുഗം പോലെയുള്ള അംഗീകൃത പ്രവാസിസംഘടനകളുമായോ ബന്ധപ്പെട്ട് തിരക്കിയാൽ മതിയാകും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യോഗത്തിന് നവയുഗം കേന്ദ്രകമ്മിറ്റിഅംഗം പ്രഭാകരൻ സ്വാഗതവും, സനയ്യ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബഷീർകുട്ടി നന്ദിയും പറഞ്ഞു.
തുടർന്ന് പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്, പ്രവാസി ക്ഷേമനിധി എന്നിവയിൽ അംഗത്വമെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സഹായവും പരിപാടിയിൽ വെച്ച് നൽകി. അതോടൊപ്പം സംഘടിപ്പിച്ച നിയമസഹായവേദി ഹെൽപ്പ് ഡെസ്ക്കിൽ വെച്ച്, സൗദി അറേബ്യയിൽ വിവിധങ്ങളായ നിയമകുരുക്കുകളിൽ അകപ്പെട്ടിരിക്കുന്നവർക്ക് നിയമസഹായവും നൽകി.
പരിപാടിയ്ക്ക് നവയുഗം തുഗ്‌ബ മേഖല കമ്മിറ്റി അംഗങ്ങളായ ജയചന്ദ്രൻ, ലാലു ശക്തികുളങ്ങര, സനയ്യ യൂണിറ്റ് സെക്രട്ടറി റഷീദ്, യൂണിറ്റ് ട്രെഷറർ പ്രമോദ് ചാവക്കാട്, യൂണിറ്റ് നേതാക്കളായ അനിൽകുമാർ, വിനോദ് പി.വി, സാജു ദേവദാസ്, ബാലൻ, ദാസൻ പി.വി, അനീഷ് എന്നിവർ നേതൃത്വം നൽകി