തളങ്കര: കോഴിക്കോട് ആസ്ഥാനമായുള്ള ഇശല്‍ മാപ്പിള കലാ സാഹിത്യവേദിയുടെ ടി. ഉബൈദ് അവാര്‍ഡ് നേടിയ യഹ്‌യ തളങ്കരക്ക് തളങ്കര പടിഞ്ഞാര്‍ ജി.എല്‍.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ ജന്മനാടിന്റെ സ്‌നേഹാദരം. ഇന്നലെ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ആദരവ് പരിപാടി കാണാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാട് ഒന്നടങ്കം ഒഴുകിയെത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വ്വഹിച്ചു. സര്‍വ്വ മേഖലകളിലും വിജയം കൊയ്ത യഹ്‌യ തളങ്കരക്ക് പുരസ്‌കാരം അര്‍ഹതപ്പെട്ട സമ്മാനമാണെന്നും ഈ ആദരം ജന്മനാടിന്റെ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, അസ്‌ലം പടിഞ്ഞാര്‍, തീരദേശ പൊലീസ് എ.എസ്.ഐ. വിജയന്‍, ടി.എ. ഷാഫി, എ.എം. കടവത്ത്, മിസിരിയ ഹമീദ്, അഡ്വ. വി.എം. മുനീര്‍, നൈമുന്നീസ, ഫര്‍സാന ശിഹാബുദ്ദീന്‍, സെമീന മുജീബ്, മുജീബ് തളങ്കര, സി.എല്‍.ഹമീദ്, ഷുക്കൂര്‍ ഉടുമ്പുന്തല, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഫിറോസ് പടിഞ്ഞാര്‍, കൃഷ്ണദാസ് പലേരി, ഷരീഫ് കോളിയാട്, ബഷീര്‍ കല, ഹാഷിം വെല്‍ഫിറ്റ്, കൗസറ മൊയ്തു, ആസിഫ് ഇഖ്ബാല്‍, അഷ്ഫാഖ് അലി, ഫസലുല്‍ റഹ്മാന്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് പുഷ്പാവതി സ്വാഗതവും ഫൈസല്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.