കാസര്‍കോട്: പ്രധാന കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഭെല്‍ ഇ.എം.എല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ അനിശ്ചിതകാല പ്രതിഷേധസമരത്തിന് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ഐക്യദാര്‍ഢ്യം നടത്തി.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വം ഒഴിയാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത സ്ഥാപനം ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ട് വര്‍ഷമായിട്ടും നടപടിയുണ്ടായിട്ടില്ല.
ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍, ജില്ലാ ഭാരവാഹികളായ കെ.ബി. മുഹമ്മദ് കുഞ്ഞി, ഷാഫി ചൂരിപ്പള്ളം, ബി. അഷറഫ്, ജമീല അഹമ്മദ്, മന്‍സൂര്‍മല്ലത്ത്, തെരേസ ഫ്രാന്‍സിസ്, നാസര്‍ ചെര്‍ക്കളം, ഹമീദ് കോസ് മോസ്, ഫാത്തിമ അബ്ദുല്ല കുഞ്ഞി, ശാഫി ചേരൂര്‍, മസൂദ് ബോവിക്കാനം നേതൃത്വം നല്‍കി.