ബെണ്ടിച്ചാല്‍: പ്രളയത്തില്‍ ദുരിതമനുഭവിക്കുനവര്‍ക്കൊരു കൈത്താങ്ങായി ബെണ്ടിച്ചാലിലെ യുവാക്കള്‍ രംഗത്തിറങ്ങി. ഇവര്‍ സ്വരൂപിച്ച സഹായങ്ങള്‍ കൊടകില്‍ വിതരണം ചെയ്യും.
വിഭവങ്ങള്‍ അടങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം മേല്‍പ്പറമ്പ് സി.ഐ. പ്രമോദ് നിര്‍വ്വഹിച്ചു. ബെണ്ടിച്ചാല്‍ ഖത്തീബ് അബ്ദുല്‍ഖാദര്‍ സഖാഫി പ്രാര്‍ത്ഥന നടത്തി.
മുനീര്‍ ബെണ്ടിച്ചാല്‍, ഖാലിദ് കല്ലട്ര, റാഫി കല്ലട്ര, ആബിദ് ബെണ്ടിച്ചാല്‍, അച്ചു ബെണ്ടിച്ചാല്‍, ഫജാസ് ബന്താട്, റഫീഖ് പാറ, റാഷിദ് ബെണ്ടിച്ചാല്‍, അബൂതാഹിര്‍ ബെണ്ടിച്ചാല്‍, സാജിദ് ബെണ്ടിച്ചാല്‍ മുഹമ്മദ് പുത്തൂര്‍ നിഷാദ് പുത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.