പെരിയടുക്ക: രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാസര്‍കോട് പീസ് പബ്ലിക് സ്‌കൂളിലെ ഇന്റര്‍ഫേസിന്റെ ഉദ്ഘാടനം എം.പി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.പി ഷാഫി നിര്‍വഹിച്ചു. വ്യത്യസ്തമായ സൗകര്യങ്ങളടങ്ങിയ, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഇന്റര്‍ഫേസാണ് ലോഞ്ച് ചെയ്തത്. മാസ്സീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് കൂടി ഉള്‍പ്പെടുത്തിയ ഇന്റര്‍ഫേസ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ ഏറെ സഹായകരമാകും.
പെഡഗോജിക്കല്‍ റിസേര്‍ച്ച് ടീം വികസിപ്പിച്ചെടുത്ത പെഡഗോജിയുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍, ചോദ്യോത്തരങ്ങള്‍, കുട്ടികളില്‍ 21-ാം നൂറ്റാണ്ടിലെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള അധ്യാപന വഴികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള, ഏത് സ്‌കൂളിലെയും അധ്യാപകരെ സഹായിക്കാനുതകുന്ന സംവിധാനങ്ങളുള്ള ഇതിന്റെ വിപുലമായ റിലീസ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.
എം.പി ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ നടന്ന ലോഞ്ചിങ്ങ് യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ജലീല്‍ മര്‍ത്യ സ്‌കൂള്‍ ഇന്റര്‍ഫേസ് പരിചയപ്പെടുത്തി. സ്‌കൂള്‍ ഡീന്‍ എ.എ.എം കുഞ്ഞി, സ്‌കൂള്‍ മാനേജര്‍ ഷംസുദ്ദീന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഖദീജത്ത് റൈഹാന, അക്കാദമിക് കോര്‍ഡിനേറ്റര്‍ റാഹിന തുടങ്ങിയവര്‍ സംബന്ധിച്ചു.