മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരിലെ പ്രശാന്ത് ബേക്കറി ഉടമ മജല്‍ കെ. എന്‍.നിവാസിലെ കെ. നാരായണന്‍ നായര്‍(80) അന്തരിച്ചു. 43 വര്‍ഷമായി മൊഗ്രാല്‍ പുത്തൂരില്‍ ബേക്കറി നടത്തിവരികയായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: കെ. ഹേമലത (ഹോളിഫാമിലി എം.എസ്.ബി. സ്‌കൂള്‍, കുമ്പള), കെ. ജയശ്രീ, കെ. പ്രമീള, പരേതനായ ജയരാജ് എന്ന ബാബു. മരുമക്കള്‍: ടി. സോമശേഖരന്‍ നായര്‍, പരേതരായ വി.എം. ചക്രപാണി, കെ.കെ. ഭരതന്‍ എറണാകുളം, സി.കെ. ചന്ദ്രന്‍ തലശേരി. നിര്യാണത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് അനുശോചിച്ചു.