ബദിയടുക്ക: മണ്ണിടിച്ചില്‍ കാരണം ഗതാഗത തടസം നേരിട്ടിരുന്ന ബദിയടുക്ക-പെര്‍ള റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഈ റൂട്ടിലെ കെടഞ്ചിയില്‍ മരം പൊട്ടി വീണത് വീണ്ടും ഗതാഗത സ്തംഭനത്തിന് കാരണമായി.
ഇന്ന് രാവിലെയാണ് കെടഞ്ചിയില്‍ മരം കടപുഴകി വീണത്. ഇതോടെ ഗതാഗതം തടസപ്പെടുകയും ചെയ്തു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് റോഡില്‍ നിന്ന് മരം മുറിച്ചു നീക്കിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെ പാതയോരങ്ങളില്‍ അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ നിരവധിയാണ.് ഈ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം ഇനിയും നടപ്പിലായിട്ടില്ല.
കെടഞ്ചിയുടെ സമീപ പ്രദേശമായ കരിമ്പിലയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഒരു മാസക്കാലമായി ഈ റൂട്ടില്‍ വാഹന ഗതാഗതം തടസ്സപ്പെടുകയായിരുന്നു.