കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിലെ രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എ. ശക്തിവേലിന് ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയില്‍ വിശിഷ്ടാംഗത്വം. 1841ല്‍ സ്ഥാപിതമായ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയില്‍ രസതന്ത്ര ഗവേഷണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കാണ് വിശിഷ്ടാംഗത്വം ലഭിക്കുന്നത്. 95 ഓളം ഗവേഷണ പ്രബന്ധങ്ങളും നാല് പേറ്റന്റുകളും നേടിയിട്ടുള്ള ഇദ്ദേഹം ജര്‍മനി, കനഡ, ജപ്പാന്‍, തായ്‌വാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് വിരുദുനഗര്‍ സ്വദേശിയാണ്.