പാലക്കുന്ന്: പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയായി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സര്‍വ്വകലാശാല ഡീനുമായ ഡോ.എന്‍.അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.
ആധുനിക കാലഘട്ടത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യബോധം തിരിച്ചു പിടിക്കാന്‍ കുട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി.വി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
പള്ളം നാരായണന്‍, പി.മാധവന്‍, എ.ദിനേശന്‍, പി.സതീശന്‍, ശുഭ വേണുഗോപാലന്‍, ടി.വി.സ്വപ്‌ന സംസാരിച്ചു.