കാസര്‍കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, ഗോര്‍ഡ് ഹില്‍ ഹദ്ദാദ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ സപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ബേക്കല്‍ മിനി സ്‌റ്റേഡിയത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി താരം കെ.പി. രാഹുല്‍ മുഖ്യാതിഥിയായിരിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഫൈനല്‍ മത്സരം 8ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ജില്ലയിലെ 48 ടീമുകള്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടും. 40 വയസ് വരെയുള്ളവര്‍ക്കാണ് മത്സരം. ട്രോഫിക്ക് പുറമേ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും നല്‍കും. ദിവസേന രാവിലെ ഒമ്പതരയ്ക്ക് മത്സരം തുടങ്ങി വൈകീട്ട് സമാപിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത, കോ ഓര്‍ഡിനേറ്റര്‍ എ.വി. ശിവപ്രസാദ്, പി.എച്ച്. ഹനീഫ, എ. ശശികുമാര്‍, ജംഷീദ് റഹ്്മാന്‍ സംബന്ധിച്ചു.