കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ വി കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാപുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രസിദ്ധികരിക്കപ്പെട്ടതോ അപ്രകാശിതമോ ആയ മലയാളത്തിലെഴുതപ്പെട്ട മൗലിക രചനകള്‍ പുരസ്‌കാരത്തിനായി അയക്കാവുന്നതാണ്. പ്രകാശിതമായ കഥയാണെങ്കില്‍ 2018 ജനുവരിക്കുശേഷം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോ ഒന്നാം പതിപ്പായി. പ്രസിദ്ധീകരിച്ചതോ ആയ കഥയായിരിക്കണം. 10000 രൂപയും പ്രശസ്തിഫലകവുമായിരിക്കും അവാര്‍ഡായി നല്‍കുക.
സാഹിത്യരംഗത്ത് പ്രമുഖര്‍ ഉള്‍പ്പെടുന്ന അവാര്‍ഡ് നിര്‍ണ്ണയ സമിതി പുരസ്‌കാരത്തിനര്‍ഹാമായ രചന തെരഞ്ഞെടുക്കും. 2019 നവംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുക. ചെറുകഥയുടെ നാലു കോപ്പികള്‍ പ്രത്യേകം തയ്യാറാക്കിയ ബയോഡാറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം 2019 സെപ്റ്റംബര്‍ 30 നകം സമര്‍പ്പിക്കേണ്ടതാണ്. രചനകള്‍ അയക്കേണ്ട വിലാസം സെക്രട്ടറി, സംസ്‌കൃതി പുല്ലൂര്‍, ഹരിപുരം (പി.ഒ )ആനന്ദാശ്രമം (വഴി), പിന്‍ കോഡ് 671531′ കൂടുതല്‍ വിവരങ്ങള്‍ക്ക് 9447469699, 9656244491 996107262, 9947721026 എന്നി നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായ പി.കെ.പ്രസാദ്, വി.വി.സന്തോഷ്, ബി. രത്‌നാകരന്‍, പി.പ്രമോദ്, ശശിധരന്‍ കണ്ണാങ്കോട്ട്, അനില്‍ പുളിക്കാല്‍, സി. അശോകന്‍ സംബന്ധിച്ചു.