ഉളിയത്തടുക്ക: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച സമരം ശക്തിപ്പെടുത്താന്‍ സംഘടനയും രാഷ്ട്രീയവും മറന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അല്ലാത്തപക്ഷം ഇതുപോലെ പലതും സംഭവിക്കുമെന്നും അതായിരിക്കും നമ്മുടെ നാടിന്റെ ശാപമെന്നും പി.ഡി.പി നയരൂപീകരണ സമിതി ജനറല്‍ കണ്‍വീനര്‍ സ്വാമി വര്‍ക്കലരാജ് പറഞ്ഞു. പി.ഡി.പി ജില്ലാകമ്മിറ്റിയുടെ ആഹ്വാനപ്രകാരം കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്പരിക്ക ഖാസി കേസ് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഉളിയത്തടുക്കയില്‍ നടത്തിയ സമരസായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് കാസര്‍കോട് സോണ്‍ വൈസ് പ്രസിഡണ്ട് മുനീര്‍ സഅദി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് മുശ്താഖ് ദാരിമി, അജ്‌വ ജില്ലാ ഉപദേശകസമിതി അംഗം മുഹമ്മദ് സഖാഫ് തങ്ങള്‍, ഉളിയത്തടുക്ക ബദര്‍ ജുമാമസ്ജിദ് ഖത്തീബ് ഷംനാദ് നിസാമി, മഞ്ചത്തടുക്ക ജുമാമസ്ജിദ് ഖത്തീബ് ഷംസുദ്ദീന്‍ മദനി, സാമൂഹ്യ പ്രവര്‍ത്തകന്‍ ഇ. അബ്ദുല്ലക്കുഞ്ഞി എതിര്‍ത്തോട്, പി.ഡി.പി ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുന്തല, ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ബദര്‍ ജുമാമസ്ജിദ് പ്രസിഡണ്ട് കുഞ്ഞാലി ഹാജി, അസീസ് ഷേണി, അബ്ദുല്‍റഹ്മാന്‍ പുത്തിഗെ, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, ഷാഫി കളനാട്, ഇബ്രാഹിം കോളിയടുക്കം, പി.ടി.യു.സി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് ബോവിക്കാനം, ജാസി പൊസോട്ട്, റഷീദ് തൃക്കരിപ്പൂര്‍, മൂസ അടുക്കം, മുഹമ്മദ്കുഞ്ഞി ചാത്തങ്കൈ, ഫാറൂഖ് തങ്ങള്‍, ബാബു നെട്ടണിഗെ, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, ഖാലിദ് ബാഷ, ഖാലിദ് എസ്.പി നഗര്‍, ഖാദര്‍ ആദൂര്‍, ജിതീഷ് ഉളിയത്തടുക്ക, സലിം അണങ്കൂര്‍ സംസാരിച്ചു. കുഞ്ഞിക്കോയ തങ്ങള്‍ സ്വാഗതവും സിദ്ദീഖ് മഞ്ചത്തടുക്ക നന്ദിയും പറഞ്ഞു.