കാഞ്ഞങ്ങാട്: മോഷണ ശ്രമത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഗൃഹനാഥനെ കോടതി റിമാണ്ട് ചെയ്തു.
കരിക്കെ എള്ളുകൊച്ചിയിലെ ഹൊന്നണ്ണ (65)യെയാണ് മടിക്കേരി കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തത്. കുണ്ടൂത്തിക്കാനത്തെ ഡി.സി ഗണേശന്‍ (40) വെടിയേറ്റ് മരിച്ചത് ഹൊന്നണ്ണയുടെ വീട്ടിലെ ഗോഡൗണില്‍ സൂക്ഷിച്ച അടക്ക മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ്. നേരത്തെയും ഇവിടെ നിന്ന് അടക്ക മോഷണം പോയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ തന്ത്രപൂര്‍വ്വമാണ് മോഷ്ടാവിനെ കുടുക്കിയത്. വീട്ടുകാര്‍ക്ക് നേരെ കത്തിവീശി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വെടിയേറ്റത്. ഇടതു തുടയ്ക്ക് വെടിയേറ്റ ഗണേശ് രക്തം വാര്‍ന്നാണ് മരിച്ചത്. ബാഗമണ്ഡലം പൊലീസ് എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.