ഉദുമ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ജോലി ചെയ്യവേ താഴെ വീണ് നട്ടെല്ലിന് ക്ഷതമേറ്റ് അരക്കു താഴെ പൂര്‍ണമായും തളര്‍ന്നു കിടപ്പിലായ പെയിന്റിംഗ് തൊഴിലാളിയായ യുവാവ് ചികിത്സക്കായി പണം കണ്ടെത്താന്‍ കഴിയാതെ ദുരിതത്തില്‍. കാസര്‍കോട് ജില്ലയില്‍ ഉദുമക്കടുത്ത മുല്ലച്ചേരിയില്‍ പുതിയ വളപ്പില്‍ മണികണ്ഠന്‍ പി.വി.യാണ് കഴിഞ്ഞ 21മാസമായി ഈ കിടപ്പില്‍ കിടക്കുന്നത്. ഭാര്യയും ഒരു കുട്ടിയും അടങ്ങുന്ന ഈ കുടുംബം ഇപ്പോള്‍ ക്ഷേത്ര ജോലി ചെയ്തു തുച്ഛമായ വരുമാനം ലഭിക്കുന്ന മണികണ്ഠന്റെ അച്ഛന്‍ നാരായണന്‍ എന്നവരുടെ സംരക്ഷണയിലാണ്. മകന്റെ ചികിത്സക്ക് അഞ്ച് ലക്ഷത്തില്‍ പരം രൂപ ചെലവഴിച്ച നാരായണന് ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടു കാരണം തുടര്‍ ചകിത്സക്ക് നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണ്. ഒരു വര്‍ഷം മുമ്പ് അസുഖം ബാധിച്ച് നാരായണന്റെ ഒരു മകള്‍ മരണപ്പെട്ടു.
രണ്ടു വര്‍ഷക്കാലം ഫിസിയോ തെറാപ്പി ചെയ്താല്‍ അല്‍പ്പം ഭേദപ്പെട്ടു കിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും അഞ്ഞൂറ് രൂപ വെച്ച് മൂന്നര ലക്ഷത്തില്‍ പരം രൂപ ഇതിനായി കണ്ടെത്തണം.
മരുന്നും മറ്റു ചെലവുകളും വേറെയും. ഇത്രയും തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടംബത്തിന് സാധിക്കാത്തതാണ് ഈ യുവാവിന്റെ വഴി മുട്ടിക്കുന്നത്. സഹായിക്കാന്‍ സന്മനസ്സുള്ള ഉദാരമതികള്‍ ഒരു കൈ തണലായി മുമ്പോട്ടു വന്നാല്‍ ഒരുപക്ഷെ ഇയാളെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ട് വരാന്‍ കഴിയും.
ബാങ്ക് അക്കൗണ്ട് വിവരം:
Manikandan. P. V.
A/C No: 26720100014647, Bank of Baroda, Udma.
IFC Code BARB0UDMAXX