നായന്മാര്‍മൂല: വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍, വൈകല്യം ബാധിച്ച് വിഷമിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വീല്‍ചെയറുമായി പഴയ സഹപാഠിക്കൂട്ടം എത്തി.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രഥമ ഹയര്‍ സെക്കണ്ടറി ഹ്യൂമാനിറ്റീസ് ബാച്ചിലെ കുട്ടികളുടെ കൂട്ടായ്മയായ അലുംനി ഫോറമാണ് കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌കൂളിന് വീല്‍ ചെയര്‍ സമ്മാനിച്ചത്. പ്രിന്‍സിപ്പള്‍ ടി.പി.മുഹമ്മദലി ഏറ്റുവാങ്ങി. അധ്യാപകരായ കെ.അബ്ദുല്ലക്കുഞ്ഞി, കെ.വിനോദ് കുമാര്‍, പ്രീത, സലോമി, ടി.ജയരാജന്‍, സുബിന്‍ ജോസ്, അലുംനി ഫോറം ഭാരവാഹികളായ ഹമ്മി ബീഗം, നൗഫല്‍ തായല്‍, ഫൈസല്‍ ചേരൂര്‍, ഷറഫുദ്ധീന്‍, എന്‍.എം സിദ്ധീഖ്, മഹേഷ്, മനാഫ്, വിജേഷ് എന്നിവര്‍ സംബന്ധിച്ചു.