മൊഗ്രാല്‍പുത്തൂര്‍: പ്രളയം മൂലം പ്രയാസപ്പെടുന്ന കുടക് ജില്ലയിലേക്ക് മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ യംഗ് ചാലഞ്ചേര്‍ സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ സഹായം നല്‍കി.
കുടകിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളായ അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് ആദ്യഘട്ടത്തില്‍ നിത്യോപയോഗ സാധനങ്ങള്‍, സ്‌കൂള്‍ കിറ്റുകള്‍ കൈമാറി. കഴിഞ്ഞ പ്രളയകാലത്ത് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും നേരിട്ട് എത്തിച്ചിരുന്നു. എം.എ നജീബ് അധ്യക്ഷത വഹിച്ചു. ഇ.കെ സിദ്ദിഖ് സ്വാഗതം പറഞ്ഞു. ക്ലബ്ബ് സ്വരൂപിച്ച വീട്ടുപകരണങ്ങള്‍ മുന്‍ പ്രസിഡണ്ട് മൊയ്തീന്‍ റഹ്മത്ത് ഖയ്യും മാന്യയെ ഏല്‍പ്പിച്ചു. സയാഫ് ഫോര്‍ട്ട് റോഡ്, ഖാദര്‍ കരിപ്പൊടി, സഫ്‌വാന്‍ കുന്നില്‍, റിയാസ് കുന്നില്‍, ആബിദ് എടച്ചേരി, ജാഷി, മഷമൂദ്, ഷെഫീഖ്, നൗഫല്‍, മുഹമ്മദ് കുന്നില്‍, ബിലാല്‍ കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.