തളങ്കര: തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഷബീര്‍ പൊയക്കര അനുസ്മരണം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി യോഗം ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. എ.എം. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. അമീന്‍ സ്വാഗതം പറഞ്ഞു. മുസ്തഫ ബോട്ട് പ്രാര്‍ത്ഥന നടത്തി. കെ.എം. ബഷീര്‍, പാണാര്‍കുളം ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് മുബാറക് ബാഖവി തിരുവനന്തപുരം, ടി.ഇ. മുക്താര്‍, താജുദ്ദീന്‍ ബാങ്കോട്, മൊയ്തു പള്ളിക്കാല്‍, ഉസ്മാന്‍ ഹാജി, ഇഖ്ബാല്‍ സാഹിബ്, സഖ്‌വാന്‍, കെ.എച്ച്. ബഷീര്‍, ഫയാസ് പൊയക്കര, ടി.എം. അബ്ദുല്‍ കരീം, അമ്മി തെരുവത്ത്, ജലാല്‍ ചേരൂര്‍, ഹിദായത്ത്, ഹനീഫ് മഗ്ഡ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഫ്‌സല്‍ ഖാന്‍ നന്ദി പറഞ്ഞു.