കാഞ്ഞങ്ങാട്: റിട്ട.പോസ്റ്റ് മാസ്റ്റര്‍ പരേതനായ എം.എ. നായരുടെ ഭാര്യ വെള്ളിക്കോത്തെ പുറവങ്കര ചെട്ടിവളപ്പില്‍ ലീലാവതി അമ്മ (81) അന്തരിച്ചു. മക്കള്‍: പ്രഭാവതി (ഡല്‍ഹി), പി.സി. സുരേന്ദ്രന്‍ നായര്‍ (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ട്രഷറര്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍), പി. സി. സതീദേവി (സെക്രട്ടറി, പുറവങ്കര തറവാട് മാതൃസമിതി), പ്രേമലത (ചിറ്റാരിക്കാല്‍), കൃഷ്ണകുമാര്‍ (കുമ്പള സഹകരണാസ്പത്രി). മരുമക്കള്‍: പി. വി. പത്മിനി, ഭാസ്‌കരന്‍ ചിറ്റാരിക്കാല്‍, ജയ നീലേശ്വരം, പരേതരായ വി.വി. ഭാസ്‌കരന്‍, ഇ. ടി. കരുണാകരന്‍ നമ്പ്യാര്‍. വെള്ളിക്കോത്ത് പുറവങ്കര തറവാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.